തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20നകം പരാതി പിൻവലിക്കണമെന്നാണ് കത്തിൽ പറയുന്നത്.
സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. മുറിവ് വ്യാജമാണെന്ന മട്ടിൽ വ്യാജ എക്സ് റേ ദൃശ്യങ്ങൾ ഉപയോഗിച്ച് രമയ്ക്കെതിരെ സൈബർ ആക്രമണവും നടന്നിരുന്നു. സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തില്ല. സച്ചിൻ ഉൾപ്പടെ സൈബർ പ്രചാരണം നടത്തിയവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് രമയുടെ നീക്കം.