കൊച്ചി: അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടികൂടുന്ന തീരുമാനത്തോട് വിയോജിച്ച് ഹൈക്കോടതി. അഞ്ചംഗ വിദഗ്ധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
അരിക്കൊമ്പനെ പിടിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമോയെന്നായിരുന്നു കേസ് പരിഗണിക്കുന്നതിടെ കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ നാളെ മറ്റൊരു ആന ആ സ്ഥാനത്തേക്ക് വരുമെന്നും, ഇക്കാര്യത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.