കൊൽക്കത്ത: ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ നിന്ന് ‘പ്ലാസ്റ്റിക് പാറക്കഷണം’ കണ്ടെത്തി. കടൽത്തീരത്ത് പതിവ് പരിശോധന നടത്തുകയായിരുന്ന മറൈൻ ബയോളജിസ്റ്റുകളുടെ സംഘമാണ് പാറക്കഷണം കണ്ടെത്തിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നറിയപ്പെടുന്ന ഇവ പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ഒരു പുതിയ രൂപമാണ്.
പോളി എത്ലിനും പോളി വിനൈൽ ക്ലോറൈഡും അടങ്ങിയ പ്ലാസ്റ്റിക്കിലെ സംയുക്തങ്ങൾ മണ്ണും പാറക്കഷണങ്ങളും കക്കകളും മറ്റുള്ളവയുമായി ചേർന്ന് പാറക്കഷണമായി രൂപപ്പെടുന്നതിനെയാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നു പറയുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് പ്ലാസ്റ്റിഗ്ലോമെറേറ്റ് ലഭിക്കുന്നതെന്ന് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ബയോളജിക്കൽ സയൻസസ് പ്രൊഫസർ പുണ്യശ്ലോകെ ഭാദുരി വ്യക്തമാക്കി.