കൊച്ചി: എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിന്റെ ആരോഗ്യനില അന്വേഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുകയാണെന്നും കുടുംബാംഗങ്ങളുമായും ആശുപത്രിയിലുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സയുടെ പുരോഗതി വിലയിരുത്തി തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ പരീക്ഷണത്തെ അതിജീവിച്ച് ഇന്നസെന്റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി സജി ചെറിയാൻ പങ്കുവച്ചു.