ഡൽഹി: ആധാർ സംവിധാനങ്ങളിൽ തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ വർഷം 1.2% ആധാർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാറിലെ പേര് തിരുത്തൽ, വിലാസ മാറ്റം തുടങ്ങിയ ആധാർ സേവനങ്ങൾ നൽകാൻ യുഐഡിഎഐ ഒരു ലക്ഷത്തോളം ഓപ്പറേറ്റർമാരെ നിയമിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം ഓപ്പറേറ്റർമാരിൽ 1.2% പേരെയാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് നടത്തിയ ഓപ്പറേറ്റർമാർക്കെതിരെ ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി. കൂടാതെ, ആധാർ സംവിധാനത്തിന്റെ സുരക്ഷാ അപ്ഡേറ്റിൽ, ഒരു മെഷീനിൽ പ്രതിദിന എൻറോൾമെന്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതായും യുഐഡിഎഐ അറിയിച്ചു.