തിരുവനന്തപുരം: ‘പാവങ്ങളുടെ പടത്തലവൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട എ.കെ ഗോപാലന്റെ 46-ാം ചരമവാർഷികത്തിൽ ഓർമ്മകൾ പുതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവർക്കായി അക്ഷീണം പൊരുതിയ വേറിട്ട ജീവിതമായിരുന്നു എ.കെ.ജിയുടേത്. എ.കെ.ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ അനുഭവങ്ങളും മുഖ്യമന്ത്രി ഫേസ്ബുക്കിൽ വിവരിച്ചു.
ജനങ്ങൾ അതിക്രമങ്ങൾ നേരിടുന്നിടത്ത് ഓടിയെത്തി ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്നതായിരുന്നു എ.കെ.ജിയുടെ സ്വഭാവം. കണ്ണൂർ ജില്ലയിലെ തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരും അനുഭാവികളുമാണ്. അവിടെ, എഴുപതുകളുടെ തുടക്കത്തിൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി അക്രമങ്ങൾ നടന്നിരുന്നു. പശ്ചിമ ബംഗാളിലെ അർദ്ധ ഫാസിസ്റ്റ് തീവ്രവാദ ഭരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോൺഗ്രസുകാർ നടത്തിയത് നരനായാട്ട് ആണെന്നും പിണറായി പറഞ്ഞു.
എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘവും അതിന് ഉണ്ടായിരുന്നു. പോലീസും ഇവരെ സഹായിച്ചു. പീഡനത്തിൽ സഹികെട്ട നാട്ടുകാർക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും അധികൃതർ നിഷേധിച്ചു. അങ്ങേയറ്റം ഗുരുതരമായ ഈ പ്രതിസന്ധി മറികടക്കാൻ എ.കെ.ജി പ്രദേശം സന്ദർശിച്ച് പൊതുയോഗത്തെ അഭിസംബോധന ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചു. എ.കെ.ജിക്ക് ഗുരുതരമായ അസുഖമുണ്ടായിരുന്നു. കാറിൽ കയറിയ ഉടനെ എ.കെ.ജി പറഞ്ഞ കാര്യങ്ങളും പിണറായി ഓർത്തെടുത്തു. ഒരിക്കലെങ്കിലും ആ സാന്നിധ്യം അനുഭവിച്ചവർ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എ.കെ.ജി. ആ സമരസ്മരണകൾക്ക് മരണമില്ലെന്നും പിണറായി പറഞ്ഞു.