തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇഡിയും ആദായനികുതി വകുപ്പും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്തുള്ള വീട്ടിലാണ് റെയ്ഡ് നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ തുടർന്നു. നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.