തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്. മെയ് രണ്ടാം വാരം സെക്രട്ടേറിയറ്റ് വളയാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തും. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് എല്ലാ മാസവും യു.ഡി.എഫ് നേതാക്കളുടെ യോഗം ചേരും. സംസ്ഥാന സർക്കാരിനെതിരെ നിയമസഭയിൽ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേർന്ന മുന്നണിയോഗത്തിലെ വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഒളിച്ചോടിയതാണ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള തീരുമാനത്തിന് കാരണമെന്നും നേതാക്കൾ വിലയിരുത്തി.