കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി. പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് ബിഷപ്പിന്റെ മൊഴി നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം നിയമലംഘനങ്ങൾ ജനാധിപത്യ സംവിധാനത്തെ തകർക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ബിഷപ്പിനെതിരെ കമ്മിഷനെ സമീപിച്ചത്.
കേന്ദ്രസർക്കാർ റബർ വില 300 രൂപയാക്കിയാൽ വോട്ട് ചെയ്ത് ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലാത്ത പ്രശ്നം കുടിയേറ്റ ജനത പരിഹരിക്കുമെന്ന പ്രസ്താവനയ്ക്ക് ശേഷം താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിഷപ്പ് ആവർത്തിച്ചു. കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലാണ് ആർച്ച് ബിഷപ്പ് ഈ വാഗ്ദാനം നൽകിയത്.