ന്യൂ ഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകി. ദേവികുളം എം.എൽ.എ എ. രാജയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. കുമാറിനു വേണ്ടി അഭിഭാഷകൻ ആൽജോ ജോസഫാണ് തടസ ഹർജി സമർപ്പിച്ചത്.
അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികൾ രാജ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.