തിരുവനന്തപുരം: റബ്ബറിന്റെ വില 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എ ബേബി. ഇതൊരു ക്രിസ്തീയവിശ്വാസമല്ലെന്നാണ് എംഎ ബേബി പ്രതികരിച്ചത്. കേരളത്തിലുള്ളവർ ക്രിസ്തുവിന്റെ നീതിബോധം ഉൾക്കൊള്ളുന്നവരാണ്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ അവർ കേൾക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ക്രിസ്ത്യാനികൾ ഫാദർ സ്റ്റാൻ സ്വാമിയെക്കുറിച്ചോ ആക്രമിക്കപ്പെട്ട മറ്റ് ക്രിസ്ത്യൻ വിശ്വാസികളെക്കുറിച്ചോ മാത്രമല്ല ചിന്തിക്കേണ്ടത്. നീതിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. വിശ്വാസികൾ നീതിയുടെ പക്ഷത്ത് നിൽക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെടുന്നത്. 300 രൂപയോ അധികാരത്തിൻ്റെ ശീതളഛായയോ നൽകുന്നവർക്കൊപ്പമല്ല നിൽക്കേണ്ടതെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.