മനാമ: 2020 ജൂലൈ 14 ന് നടത്തിയ 9867 കോവിഡ് -19 പരിശോധനകളിൽ 602 പുതിയ കേസുകൾ കണ്ടെത്തി. ഇവരിൽ 351 പേർ പ്രവാസി തൊഴിലാളികളാണ്. 234 പുതിയ കേസുകൾ സമ്പർക്കത്തിലൂടെയും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്.
ബഹറിനിൽ പുതുതായി 654 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 29,753 ആയി വർദ്ധിച്ചു. നിലവിൽ 47 കോവിഡ്-19 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4210 കേസുകളിൽ 4163 കേസുകൾ തൃപ്തികരമാണ്.
ബഹറിനിൽ ഇന്ന് രണ്ട് വിദേശികളുടെയും രണ്ട് സ്വദേശികളുടെയും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 115 ആയി. രാജ്യത്ത് ഇതുവരെ 6,85,318 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.