കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്രസഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിവസങ്ങളിൽ പാലിച്ചില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ മാസ്കുകൾ പോലും രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കിയില്ലെന്നും ദേവൻ രാമചന്ദ്രൻ ആരോപിച്ചു.
ബ്രഹ്മപുരത്തെ തീ അണച്ച ശേഷം ഒരു കൂട്ടം ആളുകൾ അതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ എത്തിയ രക്ഷാപ്രവർത്തകരെ അനുമോദിക്കുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം.