മനാമ: ലോകരാജ്യങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്റർ പാർലമെന്ററി യൂനിയൻറെ ബഹ്റൈനിലെ സമ്മേളനത്തിൽ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള സംസാരിച്ചു. ആഗോള പ്രശ്നങ്ങളെല്ലാം ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീർഘകാല കാഴ്ചപ്പാടെന്നും, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, സുസ്ഥിര വികസനം, കോവിഡ്-19 പാൻഡെമിക് തുടങ്ങിയ സമകാലിക ആഗോള വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ പാർലമെന്റ് എല്ലായ്പ്പോഴും വിപുലവും അർത്ഥവത്തായതുമായ സംവാദങ്ങളും ചർച്ചകളും നടത്തിയിട്ടുണ്ട് എന്നും ഓം ബിർള പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ദാരിദ്ര്യം, ലിംഗസമത്വം, ഭീകരത തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കൂടുതൽ കൂടുതൽ സംഭാവനകൾ നൽകാൻ ഈ വിഷയം ഭാവിയിലെ ആഗോള അജണ്ടകളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trending
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി

