കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ തർക്കം വീണ്ടും കോടതിയിൽ. ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു.
താൽക്കാലിക വി.സിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ച നടപടിയെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. തീരുമാനമെടുത്ത സമിതികളെ ചെവിക്കൊള്ളാതെയെടുത്ത ഗവർണറുടെ നടപടി ചട്ടവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് സിൻഡിക്കേറ്റ് ഹർജിയിൽ ആരോപിച്ചു.