പാരിസ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ബയേണിനെതിരായ രണ്ടാം പാദ മത്സരം കടുത്തതായിരിക്കുമെന്ന് പിഎസ്ജിയുടെ അർജന്റീനിയൻ താരം ലയണൽ മെസ്സി. ജയിക്കാൻ പരമാവധി ശ്രമിക്കുമെന്നും മെസി കൂട്ടിച്ചേർത്തു.
ഞങ്ങൾ കിരീടത്തിനായി പോരാടുകയാണ്. മാഴ്സെയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾ വളരെയധികം മെച്ചപ്പെട്ടു. ഈ വിജയത്തോടെ ടീം കൂടുതൽ ശക്തമാവുകയാണ്. ബയേണിനെതിരെ ജയിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്ന് മെസ്സി വ്യക്തമാക്കി.
തങ്ങൾ മ്യൂണിക്കിലേക്ക് പോകുന്നു. അവരുടെ സ്റ്റേഡിയത്തിൽ ജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാം ശരിയായി ചെയ്താൽ, ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ യാത്ര തുടരാൻ കഴിയും. അതിനായാണ് ശ്രമിക്കുന്നതെന്നും മെസി കൂട്ടിച്ചേർത്തു.