തിരുവനന്തപുരം: ലൈഫ് മിഷൻ വിഷയത്തിലെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ എം.എൽ.എ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശമുണ്ടെന്നുള്ള ഭാഗമാണ് സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയത്.
സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന പരാമർശവും രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖകളിൽ നിന്ന് ഒഴിവാക്കി. വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് നടപടി.