മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ സമ്മർകാല 1-2-3 ഓഫറുകൾക്ക് ഇന്ന് തുടക്കമാകും. ജൂലൈ 9 മുതൽ 15 വരെയാണ് ഓഫർ ലഭ്യമാകുന്നത്. കുട്ടികൾ ഇഷ്ടപ്പെടുന്ന ലഘുഭക്ഷണങ്ങളായ ചോക്ലേറ്റ്, ചിപ്പ് കുക്കീസുകൾ, ബിസ്കറ്റുകൾ, കോൺ പഫ്സുകൾ തുടങ്ങിയ വിഭവങ്ങൾക്കെല്ലാം ഓഫറുകൾ ലഭിക്കും.
കൂടാതെ ആരോഗ്യകരമായ ജ്യൂസുകൾ, ഫ്രോസൺ ഫ്രൂട്ട്, ചീസ് എന്നിവയും ബസുമതി അരി, മാവ്, എണ്ണ, പഞ്ചസാര, ഈന്തപ്പഴം തുടങ്ങിയവകൾക്കും ഓഫർ ലഭ്യമാണ്. ഡിറ്റർജന്റുകൾ, ഹോം ക്ലീനിംഗ് മെറ്റീരിയൽ, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയും , വേനൽക്കാല വസ്ത്രങ്ങൾ , മികച്ച സ്മാർട്ട് കാഷ്വൽ വസ്ത്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഗാർഹിക ആക്സസറികളുടെ വിപുലമായ ശ്രേണിയും ഉണ്ട്. ഹെഡ്ഫോണുകൾ, ചാർജറുകൾ, യുഎസ്ബി ഫ്ലാഷ്, ഓഫീസിലെ മറ്റ് സാമഗ്രികൾ എന്നിവയും ഓഫർ പട്ടികയിലുണ്ട്.