ദഹനപ്രശ്നങ്ങളെ ഒഴിവാക്കുന്നതിനും, അമിതവണ്ണം ഇല്ലാതാക്കുന്നതിനും യോഗർട്ട് അത്യുത്തമമെന്ന് ഡയറ്റീഷ്യനും, ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. സ്മൃതി ജുൻജുൻവാല.
കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥമെന്ന തെറ്റിദ്ധാരണയോടെ അവഗണിക്കുപ്പെടുന്ന യോഗർട്ട് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധമാണെന്നാണ് അവർ വിശദമാക്കുന്നത്. അമിനോ ആസിഡ്, ശരീരത്തിന് ഗുണകരമായ പ്രോട്ടീൻ, എന്നിവ അടങ്ങിയിട്ടുള്ള യോഗർട്ട് ഗുണത്തിൽ തൈരിനേക്കാൾ ഒരുപടി മുന്നിലാണ്. ആരോഗ്യകരമായ ഫാറ്റി അസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തെ സംരക്ഷിച്ച് മെറ്റബോളിസം ശക്തിപെടുത്തി ശരീരഭാരം കുറക്കുന്നു.
പാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ പലരും നേരിടുന്ന ലാക്ടോസ് അലർജി എന്ന പ്രശ്നവും യോഗർട്ട് ഉണ്ടാക്കുന്നില്ല. ഇതിലെ പ്രത്യേക ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. ഭക്ഷണശേഷം ഒരു സ്പൂൺ യോഗർട്ട് എന്ന ശീലം വളർത്തിയെടുക്കുന്നത് വളരെ നല്ലതാണെന്ന് സാരം.