കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ പിരു തടാകത്തിൽ 4 വയസുള്ള മകനോടൊപ്പം ബോട്ട് സവാരി നടത്തിയ ശേഷം ‘ഗ്ളീ’ നടിയും ഗായികയുമായ നയാ റിവേരയെ കാണാനില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ലോസ് ഏഞ്ചൽസിന്റെ വടക്കുപടിഞ്ഞാറൻ പിരു തടാകത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നടി ബോട്ട് വാടകയ്ക്ക് എടുത്തതെന്ന് വെൻചുറ കൗണ്ടി ഷെരീഫ് വകുപ്പ് പറഞ്ഞു. ഹെലികോപ്റ്ററുകൾ, ഡൈവേഴ്സ്, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ഉടൻ തിരച്ചിൽ ആരംഭിച്ചു.
“ഞങ്ങൾ രണ്ടുപേരും മാത്രം” എന്ന അടിക്കുറിപ്പോടെ റിവേര അവരുടെയും മകന്റെയും ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടിരുന്നു.
just the two of us pic.twitter.com/wCunAlGJ1B
— Naya Rivera (@NayaRivera) July 7, 2020
മറ്റൊരു ബോട്ടറാണ് മകനെ ഒറ്റയ്ക്ക് ബോട്ടിൽ കണ്ടെത്തിയത്. അമ്മ നീന്താൻ വെള്ളത്തിൽ ഇറങ്ങിയെങ്കിലും പിന്നീട് മുകളിലേക്ക് വന്നില്ലെന്ന് മകൻ അധികൃതരോട് പറഞ്ഞു. റിവേര മരിച്ചതായി അധികൃതർ കരുതുന്നു.
2009 മുതൽ 2015 വരെ ഫോക്സ് ടെലിവിഷൻ പരമ്പരയായ ഗ്ലീയിൽ സാന്റാന ലോപ്പസ് എന്ന കഥാപാത്രമായി റിവേരയ്ക്ക് അഭിനയിച്ചു. ഇതിന് നിരവധി അംഗീകാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.