ആലപ്പുഴ: പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായിരുന്ന ജിമ്മി കെ ജോസ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.
ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുമ്പോളി കട്ടിക്കാട് വീട്ടിൽ പരേതനായ ജോസ് പി.കട്ടിക്കാടിന്റെയും മേരി ജോസഫിന്റെയും മകനാണ്. ഭാര്യ: റാണി തോമസ്. മക്കൾ: മന്യാ, ജോസ്, ആർഷ. മരുമക്കൾ: എബിൻ, അഞ്ജു. സഹോദരങ്ങൾ: പ്രീതി സെൻ, ഫാദർ ബോബി ജോസ് കട്ടികാട്, ടാസി. സംസ്കാരം നാളെ വൈകുന്നേരം 4ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ.