മസ്കറ്റ് : ഒമാനിൽ ഒൻപത് മരണങ്ങളും 1,210 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. 939 സ്വദേശികൾക്കും 271 വിദേശികൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ 50,207 ആയി. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം മരണസംഖ്യ 233 ആയി.
1,005 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവർ 32,005 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിലുടനീളം 3,987 കോവിഡ് പരിശോധനകൾ നടത്തി. ഇതുവരെ 2,21,181 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 നിയമലംഘകർക്കെതിരെ പിഴ ചുമത്താൻ ഒമാൻ തീരുമാനിച്ചു. നിയമലംഘകരുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുൾപ്പെടെ ഇതിൽ ഉൾപ്പെടും.