തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നന്മയ്ക്ക് ചിലർ തടസ്സമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോപകാരപ്രദമായ പദ്ധതികളെ ദുർബലപ്പെടുത്തുന്നവർക്ക് സർക്കാർ വഴങ്ങില്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനവിരുദ്ധ നിലപാടുകൾ സ്വീകരിച്ച് ജനോപകാരപ്രദമായ പദ്ധതികളെ ദുർബലപ്പെടുത്താനും എതിർക്കാനും മുന്നോട്ട് വന്നാൽ വഴങ്ങുന്ന സർക്കാരല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.