മനാമ: ദി കിംഗ്സ് എൻഡുറൻസ് കപ്പിന്റെ സമ്മാന മൂല്യം ഉയർത്താൻ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷന്റെ (BREEF) ഓണററി പ്രസിഡന്റുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശിച്ചു.
ദി കിംഗ്സ് എൻഡുറൻസ് കപ്പിനുള്ള സമ്മാനങ്ങളുടെ മൂല്യം BD 130,000 ആയിട്ടാണ് ഉയർത്തിയത്. പ്രാദേശിക പ്രൈവറ്റ് സ്റ്റേബിൾസ് 120 കിലോമീറ്റർ ഓട്ടത്തിന് 69,600 ബിഡി അനുവദിക്കും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 6000 ബിഡിയും മറ്റ് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും നൽകും. അന്താരാഷ്ട്ര ജൂനിയർ, യുവ റൈഡർമാരുടെ 120-കിലോമീറ്റർ ഓട്ടത്തിന് ആകെ 26,400 ബിഡി അനുവദിച്ചിട്ടുണ്ട്. ബഹ്റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ ബ്രീഫാണ് എൻഡുറൻസ് കപ്പ് സംഘടിപ്പിക്കുന്നത്.