തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബജറ്റ് കത്തിച്ചു.
യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.