കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ കോടതിയുടെ നിർദ്ദേശം. പിഴവ് മൂലം നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
പിഴവ് സംഭവിച്ച് ഉൾപ്പെട്ടവരുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. പരാതിക്കാരനായ കാടാമ്പുഴ സ്വദേശി ടി.പി.യൂസഫ് ഉൾപ്പെടെ 18 പേർക്കെതിരായ ജപ്തി നടപടികൾ അടിയന്തരമായി പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.