സംസ്ഥാനത്ത് ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക് ഡൌൺ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചകളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ച്ചകളിൽ ലോക്ക് ഡൌൺ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇനി മുതലുള്ള ഞായറാഴ്ച്ചകളിൽ സാധാരണ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ മാത്രമാകും ഉണ്ടാകുക പക്ഷെ കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതുപോലെ തുടരും.