തിരുവനന്തപുരം: മാധ്യമങ്ങൾ അധികാരത്തിന്റെ ഇരമ്പുന്ന സംഘമായി മാറിയെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മന്ത്രി എംബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മാധ്യമങ്ങളെ മന്ത്രി വിമർശിച്ചത്.
മാധ്യമങ്ങൾ അധികാരത്തിന്റെ ടീമായി മാറിയത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. തുറങ്കിനും തോക്കിനും ഇടയിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യമെന്നും മന്ത്രി പറഞ്ഞു.