അബുദാബി: യുഎഇയിലെ പുതിയ കോവിഡ്-19 കണക്കുകൾ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇന്നലെ (ചൊവ്വാഴ്ച) രാജ്യത്ത് 59 പുതിയ കേസുകളും അതേ എണ്ണം രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇയിലെ ആകെ രോഗികളുടെ എണ്ണം 14,353 ആണ്. ആകെ മരണം 2,348. 198,463,342 പിസിആർ പരിശോധനകളാണ് ഇതുവരെ നടത്തിയത്. 24,602 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,048,837 പേർക്കാണ് രോഗം ബാധിച്ചത്.1,032,136 പേർ രോഗമുക്തി നേടി.