മനാമ: ബഹ്റൈനിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ടേബിൾ മാറ്റുകളും കവറുകളും ഇറക്കുമതി ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും അടുത്ത മാസം മുതൽ നിരോധിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്സിഇ) വ്യക്തമാക്കി.
വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റും തമ്മിലുള്ള ഓൺലൈൻ മീറ്റിംഗിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. ജൈവ വിസർജ്ജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണിത്.