മലപ്പുറം: ഹർത്താൽ നഷ്ടം ഈടാക്കാൻ പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ജില്ലയിൽ വേഗത്തിലാക്കി.
വിവിധ താലൂക്കുകളിലായി 47 ഇടങ്ങളിലാണ് റവന്യൂ റിക്കവറി സംഘം വെള്ളിയാഴ്ച നടപടികൾ ആരംഭിച്ചത്. സ്വത്തുക്കൾ സംബന്ധിച്ച് ജപ്തി മഹസ്സർ തയ്യാറാക്കാൻ തുടങ്ങി.
ജില്ലയിലെ 7 താലൂക്കുകളിലായി 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 7 താലൂക്കുകളിലും ഇതിനുള്ള നടപടികൾ ആരംഭിച്ചു. കളക്ടറുടെ നിർദേശപ്രകാരം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിരുനാവായ എടക്കുളത്തെ വീട്ടിൽ വില്ലേജ് ഓഫീസറുടെ മേൽനോട്ടത്തിൽ സർവേ നമ്പർ പരിശോധിച്ച് സ്കെച്ചും മാപ്പും തയ്യാറാക്കി.