അബുദാബി: അബുദാബിയിലെ ഗോൾഡൻ വിസയുടെ സാധുത അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തി. ഡോക്ടർമാർ, വിദഗ്ധർ, ശാസ്ത്രജ്ഞർ, തുടങ്ങിയ ശാസ്ത്ര വിജ്ഞാന മേഖലകളിലെ പ്രൊഫഷണലുകൾക്ക് വൈവിധ്യമാർന്ന റെസിഡൻസി ഓപ്ഷനുകൾ പ്രധാനം ചെയ്യുന്ന ഗോൾഡൻ വിസ ഇപ്പോൾ പത്ത് വർഷത്തേക്ക് സാധുതയുള്ളതാണെന്ന് അബുദാബി റസിഡന്റ്സ് ഓഫീസിലെ ഓപ്പറേഷൻസ് ഡയറക്ടർ മാർക്ക് ഡോർസി അറിയിച്ചു .
അബുദാബി റസിഡന്റ്സ് ഓഫീസ് പോലുള്ള പ്രസക്തമായ ഓഫീസുകളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഗോൾഡൻ വിസയുള്ളവർക്ക് പ്രായഭേദമന്യേ പങ്കാളികൾ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരെ സ്പോൺസർ ചെയ്യാൻ കഴിയുന്ന തരത്തിൽ പുതിയ പ്രധാന വിഭാഗങ്ങളും ഉപവിഭാഗങ്ങളും ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാല റെസിഡൻസി പെർമിറ്റുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ സർക്കാർ ഗോൾഡൻ റെസിഡൻസി പ്രോഗ്രാം ആരംഭിച്ചതെന്ന് അബുദാബി റസിഡന്റ്സ് ഓഫീസ് വ്യക്തമാക്കി .