തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എം.പിമാർക്ക് മുന്നറിയിപ്പ് നൽകാൻ കെ.പി.സി.സി. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കാൻ ഇന്ന് ചേരുന്ന നിർവാഹക സമിതി നേതാക്കൾക്ക് നിർദ്ദേശം നൽകും. ഇന്നലെ ചേർന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ താക്കീതും നടപടിയും വേണമെന്ന ആവശ്യം ഏകകണ്ഠമായി ഉയർന്നിരുന്നു.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയിൽ ഇന്നത്തെ യോഗത്തിലും വിമർശനമുയരും. പുനഃസംഘടന വൈകുന്നതിനെതിരെയും കെ. സുധാകരന്റെ ശൈലിക്കെതിരെയും വിമർശനമുണ്ടാകും. താഴേത്തട്ടിലെ പുനഃസംഘടനാ സമയക്രമം ഇന്ന് തീരുമാനിക്കും.