ചെന്നൈ: എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘തുനിവ്’. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് ജനുവരി 11 നാണ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജയന്റ് മൂവീസ് തമിഴ്നാട്ടിലും ലൈക്ക പ്രൊഡക്ഷൻസ് വിദേശത്തുമായി ചിത്രം വിതരണം ചെയ്യുന്നത്.
എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ റിലീസ് സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുകയാണ്. ട്രാൻസ്ജെൻഡർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന്റെ വിലക്കിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സെൻസർഷിപ്പ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായിട്ടില്ലെന്നും, പൂർത്തിയായാൽ കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം നിരോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ സിനിമകൾക്ക് മുമ്പും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ ചിത്രം എഫ്.ഐ.ആർ എന്നിവയും ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരുന്നു.