നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍
പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും ആരോഗ്യ മന്ത്രാലയത്തിലേക്കും ആര് എസ് സി കത്തയക്കുകയും ചെയ്തു. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് ഇല്ലാത്തതിനാലും മറ്റു നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാലും യാത്രാപ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്ക ണമെന്നും ആര് എസ് സി ആവശ്യപ്പെട്ടു. നീറ്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത 2400 വിദ്യാര്‍ത്ഥികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുളളത്. ആവശ്യമെങ്കില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാനും നടത്തിപ്പിനായി സന്നദ്ധസേവകരെ നല്‍കാനും തയ്യാറാണെന്നും ആര് എസ് സി കത്തിലൂടെ അധികൃതരെ അറിയിച്ചു.
Trending
- അമിത് ഷാ ബേപ്പൂരിൽ; എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തി; എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രചാരണത്തിനെത്തും
- ‘അത് വ്യാജ ആരോപണം’; ഹരിയാന സ്വദേശിക്കെതിരെ കെ സി വേണുഗോപാലിന്റെ മാനനഷ്ട കേസ്
- ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലും നിരാശ; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്, ചെങ്കുത്തായ പ്രദേശം വെല്ലുവിളി
- സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി, ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് പുറപ്പെടും
- മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ, പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
- ശബരിമല യുവതി പ്രവേശന കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും, ജസ്റ്റിസ് ബിവി നാഗരത്നയും ഭാഗമാകും
- വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
- ‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും’; അയ്യപ്പനെ പ്രണമിച്ച് മോദി

