ജനീവ: യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും തിരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് താത്ക്കാലിക അംഗമായാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യക്ക് 184 വോട്ടുകളാണ് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യക്ക് പുറമെ, അയര്‍ലന്‍ഡ്, മെക്സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ അംഗത്വം നേടി. ആകെ 15 അംഗങ്ങളാണ് രക്ഷാസമിതിയിൽ ഉള്ളത്. അതില്‍ അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നീ 5 രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളാണ്.
192 അംഗരാജ്യങ്ങൾ വോട്ടിംഗിന് ഹാജരായി. ആവശ്യമായ 2/3 ഭൂരിപക്ഷം 128 ആയിരുന്നു. കാനഡ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.