തൊടുപുഴ: തൊടുപുഴ ഡിവൈഎസ്പി ഹൃദ്രോഗിയെ ബൂട്ടിട്ട് മര്‍ദിച്ചുവെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതി നല്‍കിയത്. ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരന് ആരോപിച്ചു. മര്‍ദിക്കുന്നതിന് സാക്ഷിയായിരുന്നുവെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും മൊഴി നല്കി.
‘അദ്ദേഹം എന്റെ നെഞ്ചത്ത് ചവിട്ടി. ഡിവൈഎസ്പി സാറാണ് ചവിട്ടിയത്. വയര്‍ലെസ് കൊണ്ട് നെഞ്ചിനെറിഞ്ഞു. ചെവിക്കല്ലിന് അടിച്ചു. സന്തോഷിനേയും ശിവദാസന്‍ ചേട്ടനേയും എന്നേയുമാണ് വിളിച്ചുവരുത്തിയത്. എന്നെ മര്‍ദിച്ചു. ഇതാണോ ഒരു ഡിവൈഎസ്പിയില് നിന്നും സാധാരണക്കാരന് പ്രതീക്ഷിക്കേണ്ടതെന്നും മുരളീധരന് ചോദിച്ചു.