ന്യൂഡല്‍ഹി: ഡിസംബർ 16ന് നടക്കുമെന്ന് കരുതപ്പെടുന്ന ഐപിഎൽ മിനി താര ലേലത്തിന് ആതിഥ്യം വഹിക്കാൻ പരിഗണിക്കുന്ന അഞ്ച് വേദികളിൽ ഇസ്താംബൂളും.
ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയ്ക്കൊപ്പമാണ് തുർക്കിയിലെ നഗരത്തെയും പരിഗണിക്കുന്നത്. പുതിയ ചെയർമാൻ അരുൺ സിംഗ് ധുമലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഐപിഎൽ ഭരണ സമിതി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
നവംബർ 15 നകം നിലനിർത്തുന്ന കളിക്കാരുടെ പട്ടിക സമർപ്പിക്കാൻ ഓരോ ഫ്രാഞ്ചൈസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വരും സീസണിൽ ടീമുകളുടെ ശമ്പള പരിധി 90 കോടിയിൽ നിന്ന് 95 കോടി രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.