മനാമ/ സൗദി: ബഹറിനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്ക് 72 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ചു. രണ്ടു രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പ്രഖ്യാപനം. സൗദി അറേബ്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബഹറിനിലെ സൗദി പൗരന്മാർക്ക് കിംഗ് ഫഹദ് കോസ് വേയിലൂടെ യാത്ര ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കര ഗതാഗത മാർഗങ്ങൾ ഇല്ലെങ്കിൽ മടങ്ങാൻ താത്പര്യമുള്ളവർക്ക് ബഹറിനിൽ ലഭ്യമായ വിമാനക്കമ്പനികൾ വഴി വിമാനത്തിൽ യാത്ര ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത 72 മണിക്കൂർ ഈ നടപടി ക്രമങ്ങൾ ബാധകമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്വേഷണങ്ങൾക്ക് 17537722 , 00973-33500012 എന്നീ നമ്പറിലേക്കു ബന്ധപ്പെടുക.
Trending
- ‘ലക്കി ഭാസ്കർ’ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്നുവീണു; കണ്ണൂരിൽ രണ്ടുപേർക്ക് പരിക്ക്
- രണ്ട് കോച്ചുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
- സീ പ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്
- വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽയു ഡി എഫ് വിജയം സുനിശ്ചിതമെന്ന് ഐ.വൈ.സി.സി -യു ഡി എഫ് കൺവെൻഷൻ
- അമേരിക്കയുടെ സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ
- റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 മരണം, 40 പേർക്ക് പരിക്ക്
- ശബരിമല വഖഫിന്റേതാകും, അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും; ബി ഗോപാലകൃഷ്ണൻ
- ബഹ്റൈന്‍ ഇ.ഡി.ബി. സിംഗപ്പൂരില്‍നിന്ന് 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി