കൊച്ചി: 7 ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് കേരള ഹൈക്കോടതി കൊളീജിയം. ഏകകണ്ഠമായാണ് അഞ്ച് പേരെ നിയമിക്കാനുള്ള ശുപാർശ നൽകിയത്. അഭിപ്രായ വ്യത്യാസങ്ങളോടെയാണ് രണ്ട് പേരുകൾ ശുപാർശ ചെയ്തത്. ഏതാനും അഭിഭാഷകരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് സൂചന.
ഈ ശുപാർശകൾ സുപ്രീം കോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിച്ചേക്കും. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേർന്നത്. ശുപാർശ ചെയ്തവരുടെ വിശദാംശങ്ങൾ സുപ്രീം കോടതി പരിഗണിക്കുമ്പോളേ ഔദ്യോഗികമായി പുറത്തുവിടൂ.