മനാമ: ബഹ്റൈനിൽ 5ജി ഡൗൺലോഡ് വേഗത 3.2 ജി.ബി.പി.എസിലെത്തിയതായി റിപ്പോർട്ട്. രാജ്യത്തെ മൊബൈൽ നെറ്റ്വർക്കുകളുടെ സേവന നിലവാരത്തെ അടിസ്ഥാനമാക്കി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) നടത്തിയ 2022-ലെ പഠനറിപ്പോർട്ടിലാണ് ഇത് പറയുന്നത്. മൊബൈൽ കവറേജ്, സേവന നിലവാരം, ബില്ലിങ് എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് മൊബൈൽ നെറ്റ്വർക്ക് കാര്യക്ഷമതയെയും ഉപഭോക്തൃ അനുഭവത്തിന്റെയും വിലയിരുത്തൽ നടത്തിയത്. 5ജി ഡൗൺലോഡ് വേഗത വർധിച്ചത് ഉപഭോക്താക്കൾക്ക് വേഗത്തിൽ കണക്ടിവിറ്റി ലഭ്യമാക്കാൻ സഹായകമാണ്. 4ജി നെറ്റ്വർക്ക് ശരാശരി ഡൗൺലോഡ് വേഗത ഇരട്ടിയിലധികമായി വർധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020ൽ 85 എം.ബി.പി.എസിൽ ആയിരുന്നതിൽ നിന്ന് 2022-ൽ 266 എം.ബി.പി.എസായി വർധിച്ചിട്ടുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി