കണ്ണൂര്‍: ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചത്. ജനങ്ങളുമായി കൂടുതല്‍ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതല്‍. കൈക്കൂലി ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലപ്പോഴും പിടിയിലാകാത്തവിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലന്‍സ് സംഘം പറയുന്നു. അഴിമതിക്കാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യണമെങ്കില്‍ നിലവില്‍ കടമ്പകള്‍ ഏറെയാണ്. ഇതും അഴിമതി നടത്താന്‍ ധൈര്യം നല്കുന്നു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ വിജിലന്‍സ് ശ്രമം ആരംഭിച്ചു. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലന്‍സ് സംഘത്തെ കുഴക്കുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി കൂടുതല്‍. ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി പിരിച്ചുവിടാന്‍ നിയമഭേദഗതി ചെയ്യണമെന്നും വിജിലന്‍സ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി