
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന് പിടിയില്‍. മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് സി സുഭാഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്കാന് അയ്യായിരം രൂപ കൈക്കുലി വാങ്ങുമ്പോഴാണ് സുഭാഷിനെ വിജിലന്‍സ് പിടികൂടിയത്. പഞ്ചായത്ത് ജീവനക്കാരന് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.


