കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ലഹരിമരുന്ന് നല്കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ക്രിസ്റ്റീനയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ വെച്ചാണ് 27 കാരിയായ യുവതി പീഡനത്തിന് ഇരയായത്. യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ ഒന്നിനും ഡിസംബർ മൂന്നിനും ഇടയിലാണ് മലപ്പുറം സ്വദേശിയായ മോഡൽ കൂട്ടബലാത്സംഗത്തിനിരയായത്. കാക്കനാട് ഫോട്ടോഷൂട്ടിന് യുവതി എത്തിയപ്പോൾ എടച്ചിറ ലോഡ്ജിൽ സലിംകുമാർ താമസം ഒരുക്കിയിരുന്നു. അജ്മൽ, ഷമീർ, സലിംകുമാർ എന്നിവർ ചേർന്ന് മദ്യപിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സംഘം യുവതിയെ റിക്കാർഡിംഗ് കാണിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം തുടരുകയും ചെയ്തു. യുവതിക്ക് ശീതള പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്കി അര്‍ധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ച ക്രിസ്റ്റീന ഹോട്ടലിലെ 303 നമ്ബര്‍ മുറിയും, അറസ്റ്റിലായ സലീം താമസിച്ചിരുന്ന 304 നമ്ബര്‍ മുറിയും പൊലീസ് സീല്‍ ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കാക്കനാട് ഇൻഫോപാർക്ക് പോലീസ് പറഞ്ഞു.