മനാമ: 25 കൊല്ലം നാട്ടിൽ പോകാൻ കഴിയാതെ ബഹ്റൈനിലെ പ്രവാസ മണ്ണിൽ ജീവിതം അവസാനിക്കും എന്ന് കരുതിയ വടകര സ്വദേശി രമേശൻ തെക്കേ കുറ്റിയിൽ നാടണഞ്ഞു. ബഹ്റൈനിൽ വന്നതിന്റെ ഒരു രേഖയും ലഭിക്കാതെ വന്നതു കൊണ്ട് നാട്ടിൽ പോകുന്നതിന് വേണ്ടി ഗ്ളോബൽ തിക്കോടിയൻ ഫോറത്തിന്റെ മജീദ് തണൽ, ഗഫൂർ തുടങ്ങിയവരെ ബന്ധപ്പെടുകയായിരുന്നു. അവർ നജീബ് കടലായി, മനോജ് വടകര എന്നിവരുമായി ബന്ധപ്പെട്ട് നാട്ടിൽ പോകാൻ ഉള്ള കാര്യങ്ങൾ ചെയ്യുകയുമാണ് ഉണ്ടായത്.
ഏകദേശം 5 മാസത്തോളമാണ് ഗ്ളോബൽ തിക്കോടിയൻ ഫോറം റൂം വാടകയും ടിക്കറ്റും നല്കിയത്. ഭക്ഷണം കപ്പാലം റെസ്റ്റോറന്റും നല്കി. കോഴിക്കോട് പാസ്പോർട്ട് ഓഫിസ്, രാഷ്ട്രീയ നേതാക്കൾ, ഇന്ത്യൻ എംബസി, പ്രിയങ്ക, സുരൻ ലാൽ, വൺ ബഹ്റൈൻ സാരഥി ആന്റണി, സുധീർ തിരുനിലത്ത് ബഹ്റൈനിലെ മറ്റു മേഖലകളിലെ നിരവധി പേരുടെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് രമേശന് നാട്ടിൽ എത്താൻ സാധിച്ചത്. നാട്ടിൽ കുടുംബം അദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.കോഴിക്കോട് എയർ പോർട്ടിൽ മനോജ് വടകര രമേശനെ സ്വീകരിച്ചു.