മനാമ: മാർച്ചിൽ ബഹ്റൈനിലെ വിവിധ റോഡുകളിലെ ട്രാഫിക് സിഗ്നലുകൾക്കും ജംക്ഷനുകൾക്കും സമീപം 2,278 എമർജൻസി ലെയ്ൻ ലംഘനങ്ങളും ഡബിൾ പാർക്കിംഗും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് റിപ്പോർട്ട് ചെയ്തു.
ഗതാഗതം തടസ്സപ്പെടുത്തുന്ന നിയമലംഘനങ്ങൾക്കെതിരെ നിയമം നടപ്പാക്കുന്നത് തുടരുമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി നിയമങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.