സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തൃശൂര്‍ സ്വദേശി എത്തിയത് ഖത്തറില്‍ നിന്ന്. കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നാണ് എത്തിയത്. തിരുവനന്തപുരത്ത് ഒരാളുടെ അന്തിമ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന പുതുതായി 65 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 900 പേര് പുതുതായി നിരീക്ഷണത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.