ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ആദ്യ കോവിഡ് 19 ബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ഉടനെ ഇയാളെ സര്‍ക്കാര്‍ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനാ ഫലം ലഭിച്ചത് വ്യാഴാഴ്ചയാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന ഇയാളുമായി ബന്ധപ്പെട്ട അഞ്ചുപേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്ന് പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചതായും ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 73 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.