സംസ്ഥാനത്ത് അതീവ ജാഗ്രത . മാർച്ച് 31 വരെ എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തു. ആളുകൾ കൂടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കണം. ലളിതമായ ചടങ്ങുകളാക്കി മാത്രം നടത്തണം. ഉത്സവങ്ങളും പെരുനാളുകളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും പരമാവധി ഒഴിവാക്കണം. ശബരിമല സന്ദർശനം ഒഴിവാക്കണം. സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് 8-9 ക്ലാസുകളിൽ പരീക്ഷകൾ നടക്കും. കോളേജുകളും പ്രൊഫഷണൽ കോളേജുകളും ഈ മാസം അടച്ചിടും. എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളും നടക്കും. രോഗ ലക്ഷണങ്ങളുള്ളവർ സേ പരീക്ഷ എഴുതും. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക മുറിയിൽ പരീക്ഷയ്ക്കിരുത്തും. സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാം ഒഴിവാക്കണം. മദ്രസകളും അംഗനവാടികളും മാർച്ച് 31 വരെ അടച്ചിടണം.
പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിക്കില്ല. ഉത്സവങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കണം. വലിയ ആളുകൾ കൂടുന്ന വിവാഹങ്ങൾ നിയന്ത്രിക്കണം. ലളിതമായ ചടങ്ങാക്കി നടത്തണം. പള്ളിപ്പെരുനാളുകളും ഉത്സവങ്ങളും മറ്റ് ആരാധനാലയങ്ങളിലെ പരിപാടികളും ചടങ്ങുകൾ മാത്രമാക്കണം. ശബരിമലയിൽ ദർശനം ഒഴിവാക്കണം. ചടങ്ങുകൾ നടക്കും. സാംസ്കാരിക പരിപാടികൾ ഒഴിവാക്കണം.
ഓഫീസുകളിലും സാനിറ്റൈസറുകൾ ഉപയോഗിക്കണം. സർക്കാരിന്റെ പൊതുപരിപാടികൾ ഈ മാസം ഉണ്ടാകില്ല. ഇറാൻ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ നിരീക്ഷണത്തിനെത്തണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.