മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് റിഫയിൽ നടന്നു. ഏപ്രിൽ 25 വരെ നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ 150,000 ബഹ്റൈൻ ദിനാറിന്റെ സമ്മാന പദ്ധതികളാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ എല്ലാ ആഴ്ചയും 10 ഭാഗ്യശാലികൾക്ക് 1,500 ദിനാർ വീതം മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽ അഞ്ചു ദീനാറിന്റെ പർച്ചേസ് നടത്തുന്നവർക്കാണ് സമ്മാനക്കൂപ്പൺ ലഭിക്കുക. ഇതിൽനിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷത്തേക്കാവശ്യമായ വൗച്ചറുകൾ നൽകും. വീട്ടുസാധനങ്ങൾ, തുണിത്തരങ്ങൾ, സ്കൂൾ സ്റ്റേഷനറി, മരുന്നുകൾ, സിനിമ ടിക്കറ്റ്, കിഡ്സ് എന്റർടെയ്ൻമെന്റ് ഏരിയ ടിക്കറ്റ് അടക്കം ലുലുവിൽ നിന്ന് ലഭിക്കും.
ലോലിറ്റ് ബോലോയ്, ഹമദ് മുഹമ്മദ് അലസ്മി, സിറിൽ മാത്യു മോസസ്, അമ്മാർ അബ്ദുലാൽ, മുഹമ്മദ് അൽകൂഫി, അലി യൂസുഫ്, ഏരിയൻ ഫ്രെഡറിക്ക്, അബ്ദുൾ റബ് അൽഹാജ്, ഹസൻ സയീദ്, അബ്ദുല്ല അലി മുഹമ്മദ് മുസ്ലെഹ് അൽജഹാം എന്നിവരാണ് റിഫയിൽ നടന്ന നറുക്കെടുപ്പിലെ 10 ഭാഗ്യശാലികൾ.
10 വിജയികൾ വീതമുള്ള 5 നറുക്കെടുപ്പുകളും 50 വിജയികളുമായി മെഗാ നറുക്കെടുപ്പും നടക്കും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 5-ന് ലുലു ഹൈപ്പർമാർക്കറ്റ് ഹിഡിൽ നടക്കും.